കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഇല്ലാതായി: പൂർണിമ ഇന്ദ്രജിത്ത്
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പത്താം വളവ് തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രം കണ്ടവർ എല്ലാം പറയുന്നത് ഇത് ഇമോഷണലി സ്പർശിച്ചുവെന്ന്. ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോളിതാ ചിത്രം കണ്ടു താൻ ഒരുപാട് കരഞ്ഞുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.
‘കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഒന്നും ഇല്ല. നമ്മുടെ ഇമോഷന്‍സ് എല്ലാം രജിസ്റ്റര്‍ ചെയ്ത ഒരു സിനിമ കാണാന്‍ പറ്റിയിട്ട് കുറച്ച് കാലമായി. ഒരു ഫാമിലി സിനിമ എന്ന് പറയുമ്പോള്‍ ഫാമിലി ഡൈനാമിക്സ് അതിനകത്ത് വരണം, റിലേഷന്‍ഷിപ്പ് വര്‍ക്ക് ചെയ്യണം. സുരാജേട്ടന്റെയും ഇന്ദ്രന്റെയും കുറച്ച് മൊമന്റ്സില്‍ പോലും സൈലന്‍സ് വര്‍ക്ക് ചെയ്ത കുറേ സംഭവങ്ങളുണ്ട്. രണ്ട് അച്ഛന്മാര് തമ്മിലുള്ള ബോണ്ടിങ്ങും റിലേഷന്‍ഷിപ്പ് ഒക്കെ കാണിച്ചിട്ടുണ്ട്.ഒരു അമ്മയെന്ന നിലയിലും ആര്‍ടിസ്റ്റ് എന്ന നിലയിലും, അതിഥി ഒരു ഫന്റാസ്റ്റിക് വര്‍ക്കാണ് ചെയതതെന്ന് എനിക്ക് തോന്നുന്നു. തിയേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ ആദ്യം ഞാന്‍ അതിഥിയോട് ഇക്കാര്യം പറഞ്ഞു’- പൂര്‍ണിമ പറഞ്ഞു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom