എന്ത് കൊണ്ട് ചിത്രം പരാജയപ്പെട്ടുവെന്ന് പ്രഭാസ്
ബാഹുബലി ചാപ്റ്ററിലൂടെ തെന്നിന്ത്യയിൽ ബ്രാൻഡായി മാറിയ നടനാണ് പ്രഭാസ്. എന്നാൽ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം നടന്റെ പ്രേക്ഷകരെ നിരാശയാക്കിയിരുന്നു. ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും മോശം സിനിമയാണ് പ്രഭാസ് ചിത്രം ‘രാധേ ശ്യാ’മെന്നാണ് പ്രേക്ഷകർ പറയുന്നത്. തന്നില്‍ നിന്ന് പ്രേക്ഷകര്‍ കുറച്ച് കൂടി നല്ലത് പ്രതീക്ഷിക്കുന്നുണ്ടായിരിക്കാമെന്നാണ് നടന് പറയുന്നത്. ഒന്നുകില്‍ കോവിഡ് കാലത്തിന്റെയാകാം അല്ലെങ്കില്‍ തിരക്കഥയിലുള്ള എന്തോ കുറവ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നും പ്രഭാസ് പറയുന്നു. ‘കോവിഡ്, അല്ലെങ്കില്‍ തിരക്കഥയിലുള്ള എന്തോ കുറവ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. ആളുകള്‍ എന്നെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നില്‍ നിന്ന് നല്ലത് മാത്രം പ്രതീക്ഷിക്കുന്നത് കൊണ്ടുമാകാം.ബാഹുബലിയിലൂടെ രാജമൗലി തന്റെ ഇമേജ് തന്നെ മാറ്റിമാറിച്ചു. പ്രേക്ഷകർ എല്ലായ്പ്പോഴും തന്നെ അത്തരം റോളുകളിൽ കാണാനാണ് ആഗ്രഹിക്കുന്നത്.’- പ്രഭാസിന്റെ വാക്കുകൾ. പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമാണ് മാര്‍ച്ച് 11ന് പാന്‍ ഇന്ത്യ റിലീസായെത്തിയ രാധേ ശ്യം. 350 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 214 കോടി മാത്രമാണ് വരുമാനമുണ്ടായത്. പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സത്യരാജ്, ജഗപതി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു.രാധാകൃഷ്ണകുമാറാണ് സംവിധാനം ചെയ്തത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom