അമരീന്ദര്‍ സിങിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രശാന്ത് കിഷോര്‍ രാജിവെച്ചു

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ച് പ്രശാന്ത് കിഷോർ. പൊതുജീവിതത്തിൽ ഒരു ചെറിയ ഇടവേള അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് അമരീന്ദറിന് അയച്ച കത്തിൽ പ്രശാന്ത് വ്യക്തമാക്കുന്നു.

തന്റെ ഭാവി പരിപാടികൾ എന്താണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്നും അതിനാൽ ഈ ഘട്ടത്തിൽ തനിക്ക് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി തുടരാൻ കഴിയില്ലെന്നും പ്രശാന്ത് തന്റെ കത്തിൽ പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *