നാലര മാസം ഗര്‍ഭിണിയായിരിക്കേ ഒളിമ്പിക് ട്രയല്‍സില്‍ പങ്കെടുത്ത് അമേരിക്കന്‍ താരം; കൈയ്യടിയും വിമർശനവും

നാലര മാസം ​ഗർഭിണിയായിരിക്കേ ഒളിമ്പിക് ട്രയൽസിൽ പങ്കെടുത്തതിന് ഒരേസമയം വിമർശനവും പ്രശംസയും ഏറ്റുവാങ്ങി അമേരിക്കൻ താരം.31കാരിയായ ലിന്‍ഡ്സേ ഫ്ളാച്ചാണ് താരം.ഹെപ്റ്റാത്തലണ്‍ താരമായ ഫ്ളാച്ച്‌ ട്രയല്‍സില്‍ പങ്കെടുക്കുമ്പോള്‍ നാലര മാസം ഗഭിണിയായിരുന്നു. എന്നാല്‍ അത് വകവയ്ക്കാതെ കളത്തിലിറങ്ങിയ ഫ്ളാച്ചിന്റെ നിറവയര്‍ കാമറയില്‍ പതിഞ്ഞതോടെയാണ് സംഭവം എല്ലാവരും അറിയുന്നത്. ഒളിമ്പിക് ട്രയല്‍സിന് വേണ്ടി താന്‍ വര്‍ഷങ്ങളായി അധ്വാനിക്കുകയായിരുന്നുവെന്നും ഗര്‍ഭിണി എന്ന കാരണത്താല്‍ കളത്തിലിറങ്ങാതെ ഇരുന്നാല്‍ അത് തന്റെ അധ്വാനത്തെ അവഹേളിക്കുന്നതു പോലെയാകുമെന്ന് ഫ്ളാച്ച്‌ മത്സരശേഷം പറഞ്ഞു.

തന്റെ ഇപ്പോഴത്തെ ശാരീരിക അവസ്ഥ വച്ച്‌ തനിക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും ട്രയല്‍സില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും ഫ്ളാച്ച്‌ പറഞ്ഞു.എന്നാല്‍ ഫ്ളാച്ചിന്റെ ഈ പ്രവൃത്തി മറ്റൊരാളുടെ അവസരം ഇല്ലാതാക്കി എന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. മാത്രമല്ല ഈ സമയത്ത് മത്സരങ്ങളില്‍ പങ്കെടുക്കുന്നത് ഫ്ളാച്ചിന്റെയും കുഞ്ഞിന്റെയും ജീവന് ആപത്താണെന്നും വിമര്‍ശനമുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *