ഗർഭിണികൾ കഞ്ചാവ് വലിച്ചാൽ ?
ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ് ഗർഭകാലം. ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി പോഷകാഹരങ്ങൾ കഴിക്കാനും നല്ലത് മാത്രം ചിന്തിക്കാനുമെല്ലാം ഗർഭിണികളായ സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കാറുണ്ട്. നല്ല ഭക്ഷണവും നല്ല മെന്റൽ ഹെൽത്തും നല്ല കുഞ്ഞുങ്ങളെ വാർത്തെടുക്കാൻ സാധിക്കും. ഇപ്പോഴത്തെ കാലത്ത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളും പുകവലിക്കാറുണ്ട്.സിഗരറ്റും കഞ്ചാവും വലിക്കുന്നവരുണ്ട്. എന്നാൽ ഗർഭസ്ഥാവസ്ഥയിൽ ഇത് ചെയ്താൽ കുഴപ്പമുണ്ടോയെന്ന് പലരുടെയും വലിയ സംശയമായാണ്. ചില ഭക്ഷണങ്ങൾ സ്ത്രീകൾക്ക് കഴിക്കാൻ പാടില്ലെന്ന് പറയാറുണ്ട്.
അതുപോലെ പുകവലിക്കാമോ എന്നത് എല്ലാവർക്കുമുള്ള ഒരു സംശയമാണ്. നിങ്ങള്‍ കഞ്ചാവ് വലിക്കാറുള്ള ആളാണെങ്കില്‍ ഗര്‍ഭകാലത്ത് ആ ശീലം മാറ്റി വെക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും.ഗര്‍ഭകാലത്ത് കഞ്ചാവ് വലിച്ചാല്‍ കുഞ്ഞിന്റെ ഭാരം കുറയും, കൂടാതെ പെരുമാറ്റവൈകല്യങ്ങള്‍ പോലുള്ള മാനസിക പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. കഞ്ചാവ് വലിക്കുന്ന ഗര്‍ഭിണികള്‍ക്ക് പെട്ടെന്ന് ദേഷ്യം വരാനും സങ്കടം വരാനും കാരണമാകുന്നു. ഗര്‍ഭാവസ്ഥയെന്നത് ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ സമയമാണ്. ഗര്‍ഭിണികള്‍ക്ക് പെട്ടെന്ന് വൈകാരികമായ മാറ്റങ്ങളുമുണ്ടാവും. ഗര്‍ഭാവസ്ഥയില്‍ സന്തോഷമായിരിക്കുകയെന്നത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് നല്ലതെന്ന് പല പഠനങ്ങളും പറയുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom