Flash News

പ്രീമിയർ ലീഗ്; വമ്പൻ ടീമുകൾക്ക് ജയം

പ്രീമിയർ ലീഗിൽ വമ്പൻ ടീമുകളായ മാഞ്ചസ്റ്ററിനും ആഴ്സണലിനും ജയം. ടോട്ടന്‍ഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ലിവർപൂളിനോട് ഏറ്റ വലിയ തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത കാലത്തെ ഏറ്റവും വലിയ പതനമായിരുന്നു. അവിടെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്തെഴുന്നേറ്റത് ഇന്നലെ ലണ്ടണിൽ കരുത്തരായ സ്പർസിനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് വീഴ്ത്തിയാണ്. 3-0ത്തിനാണ് ജയം.

ഗോൾകീപ്പർ ആരോൺ റാംസ്ഡേൽ തകർപ്പൻ സേവുകളുമായി കളംനിറഞ്ഞ മത്സരത്തിൽ ആഴ്സണലിനും ജയം. ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഗണ്ണേഴ്സ് പരാജയപ്പെടുത്തിയത്.

പ്രതിരോധ താരം റീസ് ജെയിംസ് രണ്ട് ഗോളുകൾ നേടിയ മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ചെൽസിയും വിജയം നേടി.

എന്നാൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ മൈതാനത്ത് അട്ടിമറിച്ച് ക്രിസ്റ്റൽ പാലസ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗ്വാർഡിയോളയുടെ സംഘത്തിന്റെ തോൽവി. ആറാം മിനിറ്റിൽ വിൽഫ്രൈഡ് സാഹയും 88-ാം മിനിറ്റിൽ കോണർ ഗല്ലാഗറുമാണ് ക്രിസ്റ്റൽ പാലസിനായി സ്കോർ ചെയ്തത്.

മറ്റൊരു മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച ബ്രൈറ്റൺ ആൻഫീൽഡിൽ ലിവർപൂളിനെ സമനിലയിൽ തളച്ചു.

Comments: 0

Your email address will not be published. Required fields are marked with *