ബ്ലാക്ക് മാജിക്, സൂപ്പര്‍ നാച്വറല്‍ ഫോഴ്‌സ് എന്നിവയോട് പ്രത്യേക താല്‍പര്യമുണ്ടോ…? മറുപടി നല്‍കി പൃഥ്വിരാജ്

നിരവധി ആരാധകരുള്ള ചലച്ചിത്രനടനാണ് പൃഥ്വിരാജ്. നടന്‍ എന്നതിലുപരി സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം താരം സിനിമാരംഗത്ത് തിളങ്ങുന്നു. എന്നാല്‍ പലപ്പോഴും പൃഥ്വിരാജിന് ബാക്ക് മാസ്, സൂപ്പര്‍ നാച്വറല്‍ ഫോഴ്‌സ് എന്നിവയോടൊക്കെ താല്‍പര്യം കൂടുതലാണെന്ന തരത്തില്‍ പല പ്രചരണങ്ങളും സൈബര്‍ ഇടങ്ങളില്‍ വ്യാപകമാകാറുണ്ട്. ഇപ്പോഴിതാ ഇതിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം.

കോള്‍ഡ് കേസ് എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. ഒരു ജോണറിനോടും ഒരു കോണ്‍സെപ്റ്റിനോടും സാധാരണയില്‍ കവിഞ്ഞ ഒരു താല്‍പര്യവുമില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു തിരക്കഥ വായിച്ചാല്‍ ഇതൊരു നല്ല സിനിമയാകുമോ എന്ന ചിന്ത മാത്രമാണ് തന്റെ മനസ്സിലുള്ളത് എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന കോള്‍ഡ് കേസിലും സൂപ്പര്‍ നാച്വറല്‍ പവര്‍ എന്ന ഘടകം ഇടം നേടിയിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ജൂണ്‍ 30 ന് ആമസോണ്‍ പ്രൈമിലൂടെയാണ് കോള്‍ഡ് കേസിന്റെ റിലീസ്.

Comments: 0

Your email address will not be published. Required fields are marked with *