Flash News
സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മക്കളായി മലയാള സിനിമയിൽ എത്തിയവരാണ് പൃഥ്വിരാജും ഇന്ദ്രൻസും. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ അഭിനേതാക്കൾ.മലയാള സിനിമയിലെ മുഖമായി മാറാൻ കഴിഞ്ഞ ഒരാളാണ് പൃഥ്വിരാജ്

പൃഥ്വിരാജിനോട് ചാൻസ് ചോദിക്കാറില്ല; തുറന്ന് പറഞ്ഞ് ഇന്ദ്രജിത്ത്

 

സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മക്കളായി മലയാള സിനിമയിൽ എത്തിയവരാണ് പൃഥ്വിരാജും ഇന്ദ്രൻസും. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ അഭിനേതാക്കൾ.മലയാള സിനിമയിലെ മുഖമായി മാറാൻ കഴിഞ്ഞ ഒരാളാണ് പൃഥ്വിരാജ് . മലയാള സിനിമയെ ഇന്ത്യൻ സിനിമയോളം ഉയർത്താൻ കഴിവുള്ള സിനിമാക്കാരനാണ് പൃഥ്വിരാജെന്ന് പ്രേക്ഷകർ പറയുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകനായും നിർമ്മാതാവായും തിളങ്ങുകയാണ് പൃഥ്വിരാജ്. സ്വഭാവ നടനായും വില്ലനായും നായക നടനായും ഇന്ദ്രജിത്തും മലയാള സിനിമയിൽ സജീവമാണ്. ഇന്ദ്രജിത്ത് അഭിനയിച്ച നൈറ്റ് ഡ്രൈവ് തിയേറ്ററുകളിലും ഇപ്പോൾ ഒ. ടി. ടി യിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്.

ഇപ്പോളിതാ ഇന്ദ്രജിത്ത് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജുമായി സിനിമ ചർച്ചകൾ നടത്താറില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.വല്ലപ്പോഴുമാണ് ഞങ്ങള്‍ തമ്മില്‍ കാണാറുള്ളത്. ഞങ്ങള്‍ കണ്ടുമുട്ടിയിട്ട് തന്നെ ആറു മാസത്തോളമായി. പക്ഷേ അവനുമായി ഫോണില്‍ സംസാരിക്കാറുണ്ട്. തമ്മില്‍ കണ്ടാലും സിനിമയെക്കുറിച്ച് അധികം സംസാരിക്കാറില്ല.പേഴ്‌സണല്‍ കാര്യങ്ങളും ഫാമിലി കാര്യങ്ങളും മാത്രമാണ് സംസാരിക്കാറ്. ഞങ്ങള്‍ അങ്ങനെയാണ് സമയം ചിലവഴിക്കാറുള്ളത്. മാത്രമല്ല അവനോട് ഞാന്‍ ചാന്‍സ് ചോദിക്കാറില്ല. നിങ്ങള്‍ സ്വയം ഒരു വേഷം ആവശ്യപ്പെടുന്നതിന് പകരം, അവര്‍ക്ക് നിങ്ങളോട് ചോദിക്കാന്‍ തോന്നണം. അങ്ങനെയാണ് വേണ്ടത്.’ ഇന്ദ്രജിത്ത് പറഞ്ഞു.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *