Flash News

ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്; മകൾക്ക് പൃഥ്വിരാജിന്റെ ആശംസ

പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ ജന്മദിനമാണ് ഇന്ന്. എല്ലാ ജന്മദിനത്തിലും പൃഥ്വിയും ഭാര്യ സുപ്രിയയും മകളുടെ ചിത്രം പങ്കുവെയ്ക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. മകൾക്ക് ആശംസയറിച്ച് പൃഥ്വി ഇൻസ്റ്റയിൽ കുറിച്ചത് ഇങ്ങനെ..

സന്തോഷകരമായ ജന്മദിനം. മമ്മയും ഡാഡയും വളരെ അഭിമാനിക്കുന്നു നിന്നെ ഓര്‍ത്ത്. പുസ്‍തകങ്ങളോടുള്ള നിന്റെ സ്‍നേഹവും ലോകത്തോടുള്ള അനുകമ്പയും വിശാലമാകട്ടെ. എല്ലായ്‍പ്പോഴും വളരെ ജിജ്ഞാസുമായി തുടരട്ടെ, നീ എല്ലായ്‍പ്പഴും വലിയ സ്വപ്‍നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്. ഞങ്ങൾ നിന്നെ സ്‍നേഹിക്കുന്നു.അലംകൃതയുടെ ഫോട്ടോയും പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിട്ടുണ്ട്.

പോസ്റ്റ് കാണാം

https://www.instagram.com/p/CTi7PlRPW3W/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *