ഏട്ടനായും അച്ഛനായും…; മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി ഒരുക്കുന്ന ‘ബ്രോ-ഡാഡി’ വരുന്നു

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി തന്റെ രണ്ടാം സംവിധാന സംരംഭം തുടങ്ങാന്‍ ഒരുങ്ങി നടന്‍ പൃഥ്വിരാജ്. ചിത്രത്തിനു പേര് നൽകിയിരിക്കുന്നത് ‘ബ്രോ-ഡാഡി എന്നാണ് .’ നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. പൃഥ്വിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീജിത്ത്‌ ബിബിന്‍.
‘എന്റെ അടുത്ത സംവിധാന സംരംഭമായ ‘ബ്രോ-ഡാഡി’യേയും മുന്നില്‍ നിന്ന് നയിക്കുന്നത് ലാലേട്ടന്‍ തന്നെയാണ്.

ഒപ്പം ഞാന്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളുടെ നിരയുമുണ്ട്. ഇതൊരു ഫണ്‍-ഫാമിലി ഡ്രാമയാണ്. ഈ തിരക്കഥ നിങ്ങളെ ഏവരെയും പുഞ്ചിരിപ്പിക്കുന്ന, കുടുകുടെ ചിരിപ്പിക്കുന്ന, വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന ഒരു ചലച്ചിത്രമാകും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. നല്ല സന്തോഷം തരുന്ന ഒരു ചിത്രം നമുക്ക് കിട്ടേണ്ടത് ഈ സമയത്ത് അത്യാവശ്യവുമാണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഉടന്‍ എന്ന് പറഞ്ഞാല്‍ ഉടനടി എന്ന് പൃഥ്വിരാജ് കുറിച്ചു.

Comments: 0

Your email address will not be published. Required fields are marked with *