പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം ഹംഗാമ ജൂലൈ 23 ന് എത്തും

പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം ഹംഗാമ റിലീസിനൊരുങ്ങുന്നു. ഡിസ്നി ഹോട്ട്സ്റ്റാറില്‍ ജൂലൈ 23നാണ് ചിത്രം റിലീസ് ചെയ്യുക. 30 കോടി രൂപയ്ക്കാണ് ഹോട്ട് സ്റ്റാര്‍ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്. പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്‌റി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആറ് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹംഗാമ 2. ഈ ചിത്രം 2003 ല്‍ പുറത്തിറങ്ങിയ ഹംഗാമയുടെ തുടര്‍ച്ചയല്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. അക്ഷയ് ഖന്ന, പരേഷ് റാവല്‍, അഫ്താബ് ശിവദാസാനി, റിമി സെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രിയദര്‍ശന്റെ തന്നെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു ഹംഗാമ

Comments: 0

Your email address will not be published. Required fields are marked with *