Flash News

നിങ്ങളൊരു ചിക്കൻ പ്രേമിയാണോ…? ഉരുളക്കിഴങ്ങ് ഇഷ്ടമാണോ..? എങ്കിൽ ഇതാ കാത്തിരിക്കുന്നു 50,000 രൂപയുടെ ജോലി

ഉരുളക്കിഴങ്ങും ചിക്കനും നിങ്ങളുടെ ഇഷ്ട ഭക്ഷണങ്ങളാണോ..? എങ്കിൽ ഇതാ നിങ്ങളെ കാത്തിരിക്കുന്നു ഒരു അടിപൊളി ജോലിയും മികച്ച ശമ്പളവും. യുകെയിലെ ബൊട്ടാനിസ്റ്റ് എന്ന ഭക്ഷണശാലയാണ് ജോലി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. ഉരുളക്കിഴങ്ങ് വിഭവങ്ങളും വിവിധ ചിക്കന്‍ വിഭവങ്ങളും രുചിച്ച് നോക്കിയ ശേഷം അഭിപ്രായം പറയുക എന്നതാണ് ജോലി. Pro-Tato-Tater എന്ന പദവിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ജോലിയ്ക്ക് അവർ നൽകുന്ന മാസം ശമ്പളം എന്ത്രയാണെന്നോ…? 50,000 രൂപ…!!

എന്നാൽ ഈ ജോലി നേടൽ അത്ര എളുപ്പമല്ല കേട്ടോ. എന്നാൽ ഈ ജോലി കിട്ടുന്നത് എളുപ്പമുള്ള കാര്യമല്ല. ഈ മാസം 19ന് ബൊട്ടാനിസ്റ്റ് ഒരു ടെസ്റ്റ് നടത്തുന്നുണ്ട്. വിവിധ ഫ്രൈ വിഭവങ്ങള്‍ കഴിച്ച്‌ അപേക്ഷകന്‍ ആ വിഭവത്തെ പറ്റി അഭിപ്രായം 500 വാക്കുകളുള്ള ഒരു ഉപന്യാസമായി എഴുതി നൽകണം. മാത്രമല്ല, ഉരുളക്കിഴങ്ങിനെക്കുറിച്ച്‌ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും ഷൂട്ട് ചെയ്ത് ഇവർക്ക് അയക്കണം.

നല്ല രുചിയിലുള്ള വ്യത്യസ്ത ഉരുളക്കിഴങ്ങ് വിഭവങ്ങൾ, മാംസ വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനാണ് ഈ ജോലിക്കായി ആളെ തിരയുന്നതെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. ഉരുളക്കിഴങ്ങും ചിക്കന്‍ വിഭവങ്ങളും മാത്രമല്ല ബീഫ്, കോഴി, ആട്, പന്നിയിറച്ചി എന്നിവയുള്‍പ്പെടെയുള്ള മാംസാഹാരങ്ങളും Pro-Tato-Tater രുചിച്ച് അഭിപ്രായം പറയേണ്ടതുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *