‘സ്കൂളുകള്‍ ദീര്‍ഘകാലമായി അടച്ചിടുന്നത് അപകടകരം’; പാര്‍ലമെന്‍ററി സമിതി

കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ ദീര്‍ഘകാലമായി അടച്ചിടുന്നത് അവഗണിക്കാനാവാത്ത അപകടമാണെന്ന് പാര്‍ലമെന്ററി സമിതി. ഒരു വര്‍ഷത്തിലേറെയായി സ്‌കൂളുകള്‍ അടച്ചുപൂട്ടിയത് വിദ്യാര്‍ഥികളുടെ ക്ഷേമത്തെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി സമിതി ചൂണ്ടിക്കാട്ടി.

നാല് ചുമരുകള്‍ക്കുള്ളില്‍ കുട്ടികളുടെ ജീവിതം ഒതുങ്ങിയത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചതായും. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ശൈശവ വിവാഹത്തിന് ആക്കം കൂട്ടി. വീട്ടുജോലികളില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ധിച്ചു. കോവിഡ് സാഹചര്യം അരികുവത്കരിക്കപ്പെട്ടിരുന്ന കുട്ടികളുടെ പഠന പ്രതിസന്ധികള്‍ കൂടുതല്‍ വഷളാക്കി. അതിനാല്‍ സ്‌കൂളുകള്‍ തുറക്കുന്നത് അനിവാര്യമാണെന്ന് സമിതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഗണിതശാസ്ത്രം, ശാസ്ത്രം, ഭാഷാപഠനം എന്നിവയിലുള്ള അടിസ്ഥാനപരമായ അറിവിനെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടാവാമെന്നും സമിതി നിരീക്ഷിച്ചു.

 

Comments: 0

Your email address will not be published. Required fields are marked with *