പുള്ളിമാനെ വേട്ടയാടിയ സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയില്‍

വയനാട്ടില്‍ പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി കൊ​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ കൂ​ടി വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. ഇ​രു​ളം ക​ല്ലോ​ണി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ പൊ​ന്ത​ന്‍​മാ​ക്ക​ല്‍ ലി​നി​ല്‍, ക​ല്ലി​ങ്ക​ല്‍ ഷി​ജു, കൂ​ന​ന്‍​മാ​ക്കി​ല്‍ വി​നു എ​ന്നി​വ​രെ​യാ​ണ് ഇ​രു​ളം ഡെ​പ്യൂ​ട്ടി റേ​ഞ്ച​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ലൈ എ​ട്ടി​ന് നിലമ്പൂർ , പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​രു​ളം ക​ല്ലോ​ണി​ക്കു​ന്നി​ല്‍ വ​ച്ചാ​ണ് പ്ര​തി​ക​ള്‍ തോ​ക്കു​പ​യോ​ഗി​ച്ച്‌ മാ​നി​നെ വേ​ട്ട​യാ​ടി​യ​ത്. തു​ട​ര്‍​ന്ന് പ്ര​തി​ക​ളും, സ​ഹാ​യി​ക​ളും കൂ​ടി ഇ​റ​ച്ചി പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​യി​രുന്നു. സംഭവത്തില്‍ എട്ടു പേര്‍ ഇതോടെ അറസ്റ്റിലായിരിക്കുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *