പുൽവാമയിൽ പൊലീസ് ഓഫീസറെയും കുടുംബത്തെയും കൊലപ്പെടുത്തിയത് മൂന്ന് ഭീകരരെന്ന് പൊലീസ്

ജമ്മുകശ്മീരിലെ പുൽവാമയിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും കുടുംബത്തെയും കൊലപ്പെടുത്തിയത് മൂന്ന് ഭീകരരെന്ന് പൊലീസിൻറെ പ്രാഥമിക നിഗമനം.

സ്പെഷ്യൽ പൊലീസ് ഓഫീസറായാണ് ഫയാസ് പ്രവർത്തിച്ചിരുന്നത്. ഭീകരരെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുക അതിനായി ഗ്രാമീണരെ ഒപ്പം നിർത്തുകയെന്നതാണ് സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ മുഖ്യ ചുമതല. കഴിഞ്ഞ ഒരു മാസത്തിനിടെ സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്.

ആക്രമണം നടത്തിയവരെ ഉടൻ പിടികൂടുമെന്ന് ജമ്മു കശ്മീർ പൊലീസ് ഐജി വിജയ് കുമാ‍ർ അറിയിച്ചു. എസ്പിഒ ഫയാസ് അഹമ്മദും ഭാര്യയും മകളുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഫായസിൻറെ കുടുംബത്തിന് നേരെ ആക്രമണം നടന്നത്. അവന്തിപ്പുരയിലെ വീട്ടിൽ കയറി ഭീകരർ പൊലീസ് ഓഫീസറെയും കുടുംബത്തെയും വെടിവെയ്ക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫയാസ് അഹമ്മദിൻറെയും ഭാര്യ രാജ ബീഗത്തിൻറെയും ജീവൻ രക്ഷിക്കാനില്ല. ഗുരുതരമായി പരിക്കേറ്റ മകൾ റാഫിയ ചികിത്സയിലിരിക്കെ രാവിലെ മരിച്ചു.

Comments: 0

Your email address will not be published. Required fields are marked with *