വലിപ്പം മാത്രമല്ല…; ആരോഗ്യത്തിന്റെ കലവറയാണ് മത്തങ്ങ

നമുക്ക് ഏറെ സുപരിചിതമായ ഒരു ഫലമാണ് മത്തങ്ങ. പൊതുവെ കുറച്ചധികം വലിപ്പത്തിലാണ് ഈ ഫലം കണ്ടു വരാറുള്ളത്.എന്നാൽ വലിപ്പം മാത്രമല്ല കേട്ടോ ഇതിന്റെ പ്രത്യേകത. കാലറി കുറഞ്ഞ മത്തങ്ങയില്‍ ഫൈബര്‍, പ്രോട്ടീന്‍, ബീറ്റാ-കരോട്ടിന്‍, ആന്റി ഓക്സിഡന്റ്സ്, വൈറ്റമിന്‍, മിനറല്‍സ് എന്നിവ ധാരാളമുണ്ട്. ഇതിലെ വൈറ്റമിന്‍ എ ത്വക്ക് രോഗങ്ങള്‍ക്കും വായിലുണ്ടാകുന്ന ക്യാന്‍സറിനും ശ്വാസകോശ ക്യാന്‍സറിനും പരിഹാരമാണ്. മത്തന്‍കുരുവിലെ നല്ല കൊളസ്ട്രോള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. കണ്ണിലെ റെറ്റിനയില്‍ യു.വി രശ്മികള്‍ എത്താതെ തടയുന്ന സീ സ്കാന്‍തിന്‍ ഘടകവും ഇതിലടങ്ങിയിട്ടുണ്ട്.

പ്രായാധിക്യം കാരണം കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ തടയാനും സഹായിക്കുന്നു. മത്തങ്ങയുടെ തളിരിലയും പൂവും ഉപയോഗിച്ചുണ്ടാക്കുന്ന തോരന്‍ ദഹനക്കേടിനും ഗ്യാസിനും വിശപ്പില്ലായ്മയ്ക്കും പരിഹാരമാണ്. ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ വരള്‍ച്ച തടയുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും ഇതുത്തമമാണ്. നാഡി-പേശി പ്രവര്‍ത്തനങ്ങളെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മത്തങ്ങ സഹായിക്കുന്നു. ചര്‍മ്മസംരക്ഷണത്തിനും മുടിയുടെ പരിപാലനത്തിനും മത്തങ്ങ കഴിക്കുന്നത് നല്ലതാണ്.

Comments: 0

Your email address will not be published. Required fields are marked with *