ടാറ്റ പഞ്ചിന്റെ ക്രാഷ് ടെസ്റ്റ് ഫലം പുറത്തുവിട്ടു

ടാറ്റയുടെ കുഞ്ഞൻ എസ്.യു.വിയുടെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്. ഗ്ലോബൽ എൻസി‌എപി നടത്തിയ ടാറ്റ പഞ്ചിന്റെ ക്രാഷ് ടെസ്റ്റ് ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ ഫൈവ് സ്റ്റാർ റേറ്റിംഗാണ് പഞ്ച് നേടിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയിൽ മികച്ച റേറ്റിംഗായ ഫോർ സ്റ്റാറും പഞ്ചിന് ലഭിച്ചിട്ടുണ്ട്. രണ്ട് എയർ ബാഗുകളുള്ള ടാറ്റ പഞ്ചാണ് പരീക്ഷണത്തിന്‌ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷയുള്ള കാറുകളുടെ നിർമ്മാതാക്കളായ ടാറ്റ മാറുന്നുവെന്ന് ഗ്ലോബൽ എൻ.സി.എ.പി സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യുറസ് പറഞ്ഞു.

ഡ്രൈവർക്കും കൂടെ ഇരിക്കുന്ന യാത്രക്കാരനും കഴുത്തിനും തലയ്‌ക്കും നല്ല സുരക്ഷ പഞ്ച് നൽകുന്നുണ്ട്. ഇരു യാത്രക്കാരുടേയും നെഞ്ചും ആഘാതത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു. ഇരുവരുടെയും കാൽ മുട്ടുകൾക്കും നല്ല സുരക്ഷ പഞ്ചിൽ ലഭിക്കുന്നുണ്ട്. പഞ്ചിന്റെ ബോഡി ഇടിയുടെ ആഘാതത്തെ പ്രതിരോധിച്ചു കൊണ്ട് സ്ഥിരത നൽകുന്നുവെന്നും ടെസ്റ്റ് ഫലം വ്യക്തമാക്കുന്നു. പുറം തിരിഞ്ഞാണ് പഞ്ചിൽ കുട്ടികളുടെ സീറ്റ് ക്രമീകരിക്കാൻ കഴിയുന്നത്. കുട്ടികളുടെ തലയ്‌ക്കും നെഞ്ചിനും ആവശ്യമായ സുരക്ഷ പഞ്ച് നൽകുന്നുണ്ടെന്ന് ക്രാഷ് ടെസ്റ്റിൽ തെളിഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *