Flash News
പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമെത്തി !

പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമെത്തി !

അന്തരിച്ച പവർസ്റ്റാർ എന്ന് വിളിപ്പേരുള്ള സൂപ്പർ നടൻ പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച ചിത്രം ജെയിംസ് സോണി ലിവിൽ സ്ട്രീമിങ്ങ് ആരംഭിച്ചു. വ്യാഴാഴ്ചയാണ് ചിത്രം റിലീസിന് എത്തിയത്. ചേതൻ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സൈനീക വേഷത്തിലാണ് പുനീത് രാജ്കുമാർ എത്തുന്നത്.പുനീതിനെ കൂടാതെ പ്രിയ ആനന്ദ്, ശ്രീകാന്ത്, അനു പ്രഭാകർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സ്വാമി ജെ ഗൗഡയാണ്. ചിത്രത്തിൻറെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ചരൺ രാജാണ്.കിഷോർ പ്രോഡക്ഷൻസിൻറെ ബാനറിൽ കിഷോർ പതിക്കൊണ്ടയാണ് ചിത്രം നിർമ്മിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനോടകം നിരവധി പേർ ചിത്രം കണ്ടു കഴിഞ്ഞു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *