മോദിയെ വഴിയിൽ തടയാൻ പഞ്ചാബ് സർക്കാർ ആവശ്യപ്പെട്ടു: ഹരിയാന മുഖ്യമന്ത്രി

മോദിയെ വഴിയിൽ തടയാൻ പഞ്ചാബ് സർക്കാർ ആവശ്യപ്പെട്ടു: ഹരിയാന മുഖ്യമന്ത്രി

പഞ്ചാബ് സർക്കാരിനെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ പഞ്ചാബ് സർക്കാരിനെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു അദ്ദേഹം. പ്രധാമന്ത്രിയുടെ കാർ തടയാൻ കർഷക നേതാക്കളോട് പഞ്ചാബ് ചരൺജിത് സിംഗ് ചന്നി സർക്കാർ ആവശ്യപ്പെട്ടു എന്നാണ് മനോഹർ ലാൽ ഖട്ടർ ആരോപിച്ചത്. പ്രധാമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് പറയുന്ന കാര്യങ്ങൾ ഒരു ടി വി വാർത്ത ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലൂടെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായത്. ഒരു ക്രമീകരണവും നടത്താതെ എങ്ങനെ പ്രധാമന്ത്രിയുടെ വഴി തടയണമെന്ന് കർഷക നേതാക്കൾക്ക് വ്യക്തമായ നിർദേശം പഞ്ചാബ് സർക്കാർ നൽകിയിരുന്നു. ഇതിലൂടെ പ്രധാമന്ത്രിയുടെ ജീവൻ അപകടത്തിലാക്കാൻ കൂടിയാണ് അവർ ശ്രമിച്ചത് എന്നും മനോഹർ പ്രതികരിച്ചു.

Comments: 0

Your email address will not be published. Required fields are marked with *