Flash News
പുഷ്പ-2, ഷൂട്ടിങ് നിർത്തി

പുഷ്പ-2, ഷൂട്ടിങ് നിർത്തി

കെ.ജി.എഫ് : ചാപ്റ്റർ 2 ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. കെജിഎഫിനേക്കാൾ എങ്ങനെ മുന്നേറാം എന്ന ചിന്തയിലാണ് മറ്റ് സംവിധായകരും. അക്കൂട്ടത്തിലൊരാളാണ് അല്ലു അർജുൻ നായകനായ പുഷ്പയുടെ സംവിധായകൻ സുകുമാർ. പുഷ്പയുടെ രണ്ടാംഭാ​ഗത്തിന്റെ തുടങ്ങിയ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണിപ്പോൾ എന്നാണ് വരുന്ന റിപ്പോർട്ടുകൾ. കെ.ജി.എഫിന് ലഭിച്ച സ്വീകാര്യതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ ദൃശ്യഭം​ഗിയോടെ ചിത്രമൊരുക്കാൻ തിരക്കഥയിൽ മാറ്റം വരുത്തുന്നതിന്റെ ഭാ​ഗമായാണ് സുകുമാറിന്റെ ഈ നീക്കമെന്നാണ് വിവരം. തെലുങ്കിന് പുറമേ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് പുഷ്പ ആദ്യഭാ​ഗത്തിന് ലഭിച്ചത്. ഹിന്ദിയിൽ നിന്ന് മാത്രം 100 കോടി രൂപയാണ് പുഷ്പ കളക്ട് ചെയ്തതെങ്കിൽ 300 കോടിയാണ് കെ.ജി.എഫ് രണ്ടാം ഭാ​ഗം ഉത്തരേന്ത്യയിൽ നിന്ന് വാരിക്കൂട്ടിയത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *