Flash News

ഇത് വേറെ ലെവൽ; പുഷ്പയിലെ പുതിയ​ഗാനം എത്തി

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജ്ജുൻ നായകനായെത്തുന്ന പുഷ്പ.ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വീഡിയോകൾക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ പുതിയ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രഞ്ജിത്താണ് ​ഗാനത്തിന്റെ മലയാളം വെർഷൻ പാടിയിരിക്കുന്നത്. ‘നീ പോടാ, ഇത് ഞാനാടാ’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സിജു തുറവൂർ ആണ്. ദേവി ശ്രീ പ്രസാദ് ഈണമിട്ടിരിക്കുന്നു. പ്രതീക്ഷ തെറ്റാതെ അല്ലുവിൽ നിന്നും ഒരു ഫാസ്റ്റ് നമ്പർ ആണ് ഇക്കുറിയും വന്നുചേർന്നിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആശംസയുമായി ആരാധകരും രം​ഗത്തെത്തി. ദേവി ശ്രീ പ്രസാദിന്റെ മ്യൂസിക്ക് വെറേ ലെവലെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

​ഗാനം കാണാം:https://youtu.be/Sg-zMfzVBKU

Comments: 0

Your email address will not be published. Required fields are marked with *