“പുഷ്പാ, പുഷ്പരാജ്, ഞാൻ താഴത്തില്ലടാ”:പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ഉത്തരകടലാസ് കണ്ട് ഞെട്ടി ടീച്ചർ!

അല്ലു അർജുൻ പ്രധാന വേഷത്തിലെത്തിയ പുഷ്പാ തരംഗം ഇതുവരെയും തീർന്നിട്ടില്ല. പുഷ്പ എന്ന പുഷ്പ രാജായി രക്ത ചന്ദന കടത്തുക്കാരനായി അല്ലു അർജുൻ എത്തിയപ്പോൾ ബോക്സ് ഓഫിസിൽ പ്രകമ്പനം കൊള്ളിച്ചിരുന്നു. സുകുമാർ സംവിധാനം ചെയ്തിരുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന വില്ലൻ വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം പകുതിയോടെ റിലീസിനെത്തും. ചിത്രത്തിലെ ഓരോ ഗാനങ്ങളും ഡയലോഗുകളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. തെന്നിന്ത്യയിൽ മാത്രമല്ല ഹിന്ദി സംസാരിക്കുന്ന ആളുകൾ ഇടയിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഹിന്ദി ഉടനീളം ആഘോഷമാക്കിയ ഒരു ചിത്രം കൂടിയാണ് പുഷ്പ.

സിനിമയുടെ ഗാനരംഗം ഇപ്പോഴും അവസാനിക്കുന്നില്ല. ഇപ്പോൾ പശ്ചിമബംഗാളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ നടന്നു കൊണ്ടിരിക്കുകയാണ്. ഒരു വിദ്യാർഥിയുടെ ഉത്തരകടലാസ് ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ് ഈ ഉത്തരകടലാസ് ഇപ്പോൾ. ചോദ്യങ്ങൾക്കൊന്നും ഉത്തരം എഴുതിയിട്ടില്ല എന്ന് മാത്രമല്ല പുഷ്പ എന്ന സിനിമയിലെ ഒരു ഡയലോഗ് മാത്രമാണ് ഈ വ്യക്തി എഴുതിയിരിക്കുന്നത്.“പുഷ്പാ. പുഷ്പരാജ്. ഞാൻ എഴുതുകയില്ല” എന്നാണ് താരം ഉത്തരക്കടലാസിൽ കുറിച്ചിരിക്കുന്നത്. “പുഷ്പാ, പുഷ്പരാജ്, ഞാൻ താഴത്തില്ലടാ” എന്നാണ് സിനിമയിലെ യഥാർത്ഥ ഡയലോഗ്. സമൂഹമാധ്യമങ്ങളിൽ ചിരി പകർത്തുമ്പോഴും ഒരു വിഭാഗം ആളുകൾ ആശങ്കയിലാണ്. ഒരു ക്രിമിനൽ ആയിട്ടുള്ള വ്യക്തിയെ ആളുകൾ ഇങ്ങനെ ആരാധിക്കുന്നത് യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും അത്ര നല്ല സന്ദേശം അല്ല നൽകുന്നത് എന്നാണ് അധ്യാപകർ പറയുന്നത്.

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *