Flash News

പി.വി അന്‍വര്‍ നിയമസഭയില്‍ തിരിച്ചെത്തി

നിലമ്പൂർ എംഎൽഎ പി.വി അൻവർ നിയമസഭയില്‍ തിരിച്ചെത്തി. എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത ആദ്യ സഭാസമ്മേളനത്തിനു ശേഷം ഇന്നാണ് പി.വി അൻവർ വീണ്ടും സഭയിൽ എത്തിയത്. സഭയിൽ നിന്ന് പി.വി അൻവർ തുടർച്ചയായി വിട്ടുനിൽക്കുന്നത് പ്രതിപക്ഷത്തിന്‍റെ ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പി.വി അൻവർ പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് തുടർച്ചയായി ഫേസ്ബുക്കിൽ കുറിപ്പുകളും പോസ്റ്റ് ചെയ്തിരുന്നു.

12 ദിവസം നീണ്ടു നിന്ന കേരള നിയമസഭയിലെ ഒന്നാം സമ്മേളനത്തിൽ അഞ്ച് ദിവസമാണ് അൻവർ സഭയിൽ ഹാജരായത്. 17 ദിവസം നീണ്ട രണ്ടാം നിയമസഭാ സമ്മേളനത്തിൽ ഒരു ദിവസം പോലും വന്നില്ല. മൂന്നാം സമ്മേളനം തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും എം.എൽ.എ എത്തിയിരുന്നില്ല. ആകെ 29 ദിവസം സഭ സമ്മേളിച്ചതില്‍ അഞ്ച് ദിവസങ്ങളിൽ മാത്രമാണ് അന്‍വര്‍ സഭയില്‍ ഉണ്ടായിരുന്നത്.

Comments: 0

Your email address will not be published. Required fields are marked with *