ഇൻകോഗ്നിറ്റോ മോഡ് എടുത്ത് മിനക്കെടേണ്ട ക്വിക്ക് ഡിലീറ്റ് എന്ന ഓപ്ഷനാ ബെസ്റ്റ്

മുൻപൊക്കെ നമ്മളെന്ത് സേർച്ച് ചെയ്താലും അതിന്റെ ഹിസ്റ്ററി ​ഗൂ​ഗിളിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. സേർച്ച് ഹിസ്റ്ററി അനുസരിച്ച് പരസ്യങ്ങളും വാർത്തകളും നൽകുക എന്ന ഉദ്ദേശത്തോടെയാണിത്.​ ഇത് ഒഴിവാക്കാൻ ‘ഇൻകോഗ്നിറ്റോ മോഡ്’ ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇക്കൂട്ടർക്ക് ആശ്വാസമാകുന്നതാണ് ഗൂഗിൾ സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷൻ. അതിനായി ക്വിക്ക് ഡിലീറ്റ് എന്ന ഒരു ഓപ്ഷൻ ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്.

ഗൂഗിളിന്റെ ആസ്ഥാനമായ കാലിഫോർണിയയിൽ നടന്ന ഗൂഗിൾ ഐ/ഓ (Google I/O) ഡെവലപ്പേഴ്‌സ് കോൺഫറൻസിലാണ് ക്വിക്ക് ഡിലീറ്റ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 12 ബീറ്റ പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചർ അനുസരിച്ച് അവസാന 15 മിനിറ്റ് നേരം ഗൂഗിളിൽ സെർച്ച് ചെയ്ത കാര്യങ്ങളുടെ വിശദാംശങ്ങൾ ഒറ്റ ക്ലിക്കിലൂടെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് ഉണ്ടാകുന്നത്. അക്കൗണ്ട് മെനുവിൽ ക്ലിക്ക് ചെയ്താൽ തുറന്നു വരുന്ന ഡ്രോപ്പ് ഡൗൺ ബോക്‌സിൽ സെർച്ച് ഹിസ്റ്ററിയ്ക്ക് താഴെയായി ഡിലീറ്റ് ലാസ്റ്റ് 15 മിൻസ് (Delete last 15 mins) എന്ന ഓപ്ഷനുണ്ടാകും. ഇവിടെ ക്ലിക്ക് ചെയ്താൽ മതി. കഴിഞ്ഞ 15 മിനിറ്റ് നേരത്തെ സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ആയിക്കോളും. ഗൂഗിൾ അക്കൗണ്ട് സെറ്റിങ്സിലൂടെ മൂന്ന് ,ആറ് മാസം അല്ലെങ്കിൽ ഒന്നര കൊല്ലം എന്നിങ്ങനെയുള്ള കാലയളവിലെ സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാനാകും

Comments: 0

Your email address will not be published. Required fields are marked with *