Flash News

ഇന്ത്യന്‍ വനിതാ ഹോക്കി താരത്തിന് നേരെ ജാതി അധിക്ഷേപം

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ ഹോക്കിം ടീം തോറ്റതിനു പിന്നാലെ ഇന്ത്യൻ ഹോക്കി താരത്തിന്റെ കുടുംബത്തിനു നേരെ ജാതി അധിക്ഷേപം. വന്ദന കത്താരിയയുടെ വീടിനു മുമ്പിലാണ് രണ്ടംഗ സംഘമെത്തി ജാതി അധിക്ഷേപം നടത്തുകയും പരിഹാസ രൂപേണ പടക്കം പൊട്ടിക്കുകയും ചെയ്തത്.

ഹോക്കി ടീമില്‍ കൂടുതല്‍ ദളിത് വിഭാഗക്കാരുള്ളത് കൊണ്ടാണ് ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടതെന്നാണ് ഇവരുടെ ആരോപണം. വന്ദനയുടെ വീട്ടുകാര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ഇവര്‍ പരിഹസിക്കുകയും ജാതീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. വന്ദനയുടെ സഹോദരൻ നൽകിയ പരാതിയിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Comments: 0

Your email address will not be published. Required fields are marked with *