Flash News

തുടർച്ചയായി മോശം പ്രകടനം, രഹാനെ പുറത്തേക്കോ ?

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയാണ്. ഇന്ത്യയുടെ ഉപനായകന്‍ കൂടിയായ രഹാനെയുടെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമായിരുന്നു. ലോര്‍ഡ്‌സില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയെങ്കിലും സ്ഥിരതയില്ല. ഓവലില്‍ നിര്‍ണ്ണായക റോളായിരുന്നു രഹാനെക്കുണ്ടായിരുന്നത്. ആറാം നമ്പറില്‍ ഇറങ്ങിയ രഹാനെ അക്കൗണ്ട് തുറക്കും മുൻപ് എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു.

ചേതേശ്വര്‍ പുജാരയും വിരാട് കോലിയും സമാന രീതിയില്‍ വിമര്‍ശനം നേരിട്ടിരുന്നുവെങ്കിലും ഇരുവരും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ രഹാനെക്ക് മാത്രം മികവ് കാട്ടാനാവുന്നില്ല. 15.57 ആണ് നാല് ടെസ്റ്റ് പൂര്‍ത്തിയാവുമ്പോള്‍ രഹാനെക്കുള്ളത്.

Comments: 0

Your email address will not be published. Required fields are marked with *