കണ്ണുകളിൽ പൂക്കൾ നിറച്ച് റഹ്മാന്റെ മകൾ
കണ്ണുകളിൽ പൂക്കൾ നിറച്ച് എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ.പുതിയ ആൽബവുമായി ഖദീജ എത്തിയിരിക്കുന്നു.കുഹു കുഹു എന്നാണ് ഗാനത്തിന്റെ പേര്. ഇതിന്റെ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. നിറയെ പൂക്കൾ കൊണ്ട് മനോഹരമായ ഖദീജയുടെ കണ്ണുകൾ ഒഴിച്ച് ബാക്കിയെല്ലാം മൂടികെട്ടിയിരിക്കുന്നതാണ് പോസ്റ്ററിൽ കാണുന്നത്. രജനികാന്ത് നായകനായ എന്തിരനിലാണ് ഖദീജ ആദ്യമായി പാടിയത്. ഖദീജ ഒരുക്കിയ ഫാരിഷ്ടണ്‍ എന്ന വീഡിയോയ്ക്ക് മികച്ച അനിമേറ്റഡ് സംഗീത വീഡിയോക്കുള്ള ഇന്റര്‍നാഷ്ണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്കാരം ലഭിച്ചിരുന്നു.റഹ്മാന് തന്നെയായിരുന്ന സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ആല്‍ബം പുറത്തിറങ്ങിയത്. തീര്‍ത്ഥാടകയായ പെണ്‍കുട്ടി പ്രാര്‍ഥന നടത്തുന്നതാണ് ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനെക്കുറിച്ചും വ്യത്യാസങ്ങളുമായി പെരുത്തപ്പെടുന്നതും വീഡിയോയില്‍ ചിത്രീകരിക്കുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom