രാഹുല്‍ ഗാന്ധിയുടെ വിവാദ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു

ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട ഒന്‍പതു വയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പം ഉള്ള ട്വീറ്റാണ് ട്വിറ്ററിന്റെ നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്ന കാരണത്താല്‍ നീക്കിയത്. ബുധനാഴ്ച പെണ്‍കുട്ടിയുടെ ബന്ധുക്കളെ ചെന്ന് കണ്ട രാഹുല്‍ തങ്ങളുടെ മകള്‍ക്കു നീതി ലഭിക്കണമെന്ന് ആ മാതാപിതാക്കള്‍ തങ്ങളുടെ കണ്ണുനീരിലൂടെ പറയുന്നുവെന്ന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. കുട്ടിയുടെ ബന്ധുക്കളെ കണ്ട രാഹുല്‍ തന്നെക്കൊണ്ട് കഴിയുന്ന എല്ലാം സഹായങ്ങളും അവര്‍ക്കു വേണ്ടി ചെയ്യുമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
ഇന്ത്യയിലെ നിയമം അനുസരിച്ച്‌ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാത്രമല്ല ആ കുട്ടിയെ മനസിലാക്കാന്‍ കഴിയുന്ന യാതൊന്നും ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യുവാന്‍ പാടില്ല. പോസ്കോ വകുപ്പ് അനുസരിച്ചുള്ള കുറ്റമാണിത്. ഇതിനാലാകാം രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ട്വിറ്റര്‍ നീക്കിയതെന്ന് കരുതുന്നു.

Comments: 0

Your email address will not be published. Required fields are marked with *