Flash News
വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്: വാട്ടർ ടാങ്കിൽ വരെ നോട്ടുകെട്ടുകൾ

വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്: വാട്ടർ ടാങ്കിൽ വരെ നോട്ടുകെട്ടുകൾ

ആദായ നികുതി വകുപ്പ് മധ്യപ്രദേശിൽ വ്യാപാരിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കോടിക്കണക്കിന് രൂപ. വീട്ടിലെ വാട്ടർ ടാങ്കിൽ താഴ്ത്തിവെച്ച ബാഗിനകത്തടക്കം ഒളിപ്പിച്ച നിലയിലായിരുന്നു പണം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പണം ഉണക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. പണത്തിന് പുറമെ അഞ്ച് കോടി രൂപ മൂല്യം വരുന്ന ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.ദമോഷ് ജില്ലയിലെ വ്യാപാരി ശങ്കർ റായുടെ വീട്ടിൽ വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ എട്ട് കോടി രൂപയാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തിയ ബാഗിൽ ഒരു കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ വീടിനകത്ത് പലയിടത്ത് നിന്നായി എട്ട് കോടി രൂപയും കണ്ടെത്തി. മൂന്ന് കിലോയാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ സ്വർണമെന്നും ആദായ നികുതി വകുപ്പ് ജബൽപൂർ വിഭാഗം ജോയിന്റ് കമ്മീഷണർ മുൻമുൻ ശർമ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Comments: 0

Your email address will not be published. Required fields are marked with *