Flash News
ബേബി ബർത്തുമായി റെയിൽവേ !

ബേബി ബർത്തുമായി റെയിൽവേ !

ട്രെയിനിൽ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾക്ക് മിക്കപ്പോഴും ഉറങ്ങാൻ കഴിയാറില്ല. കാരണം തന്റെ കുഞ്ഞിനെ സേഫ് ആയി കിടത്താൻ സാധിക്കുന്നില്ലെന്നാണ് ഇതിനുള്ള കാരണം. വലിയ യാത്രകളിൽ ഇത് വലിയൊരു ബുദ്ധിമുട്ടായി മാതാപിതാക്കൾക്ക് തോന്നാറുണ്ട്. എന്നാൽ ഇപ്പോളിതാ കുഞ്ഞുങ്ങൾക്കായി ബേബി ബർത്ത് സൗകര്യം മുന്നോട്ട് വച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മദേഴ്‌സ് ഡേയുടെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ് ഇതാദ്യമായി ആരംഭിച്ചത്. കുട്ടി വീഴാതിരിക്കാന്‍ ബെല്‍റ്റ് സൗകര്യത്തോടെയാണ് ബേബി ബര്‍ത്ത് സജ്ജമാക്കിയിരിക്കുന്നത്.ഡല്‍ഹി ഡിവിഷനിലെ തെരഞ്ഞെടുത്ത ട്രെയിനുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബേബി ബര്‍ത്ത് സൗകര്യം ഏര്‍പ്പെടുത്തിയത്. ലക്‌നൗ മെയിലിലെ ഒരു കോച്ചിലാണ് ഈ സൗകര്യം ആദ്യമായി അവതരിപ്പിച്ചത്. ഇത് വിജയകരമായാല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് റെയില്‍വേ.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *