മഴയും പുഴയും കാടും വന്യജീവികളും; സിഷുവാങ്ബന കുറിച്ച് അറിയാം!
ചൈനയെ കുറിച്ച് അറിയണമെന്ന് ആഗ്രഹമുണ്ടോ? ചൈനയിലേക്ക് ഒരു യാത്രപോണമെന്നുണ്ടോ? മഴയും പുഴയും കാടും വന്യജീവികളുമുള്ള തികച്ചും വ്യത്യസ്തമായ ഒരു സ്ഥലമാണ് ചൈനയിലെ സിഷുവാങ്ബന. ഗോത്രസംസ്കൃതിയും അവിടത്തെ ഒരു പ്രതേകത ആണ്. വിനോദസഞ്ചാരവും കൃഷിയും മത്സ്യബന്ധനവുമൊക്കെ വരുമാനമാർഗമായ ഒരു ജനസമൂഹത്തെയും കൂടുതലായറിയാം.
ജൈവ വൈവിധ്യ സമ്പന്നമായ ചൈനയിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ വനമാണ് സിഷുവാങ്ബന. സിഷുവാങ്ബനയുടെ കിഴക്ക് ലാവോസും പടിഞ്ഞാറ് മ്യാന്മാറുമാണ് അതിർത്തി പങ്കിടുന്നത്. ചൈനയിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ വനപ്രദേശമാണിത്. കാലാവസ്ഥയുടെ പ്രത്യേകതകൊണ്ടുതന്നെ ചൈനയിലെ ഏറ്റവും ജൈവ വൈവിധ്യ സമ്പന്നമായ പ്രദേശങ്ങളിലൊന്നാണിത്.
ഭൂമിശാസ്ത്രപരമായി വേർപെട്ടു കിടക്കുന്ന അഞ്ച് സംരക്ഷിത വനങ്ങൾ ഉൾപ്പെടുന്നതാണ് സിഷുവാങ്ബന നാഷണൽ നാച്ചുർ റിസർവ്. മെങ്യാങ് സബ് റിസർവ്, മെൻഗ്ലുൻ സബ് റിസർവ്, മെഗ്ല സബ് റിസർവ്, മാൻഗാവോ സബ് റിസർവ് എന്നിവയാണവ. ഉഷ്ണമേഖളാ വനങ്ങളിലെ അപൂർവ ജൈവ വൈവിധ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇവയെ സംരക്ഷിത വനങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്.
പാരിസ്ഥിതിക പ്രാധാന്യത്തിനും ജൈവവൈവിധ്യത്തിനും ഒപ്പം ചൈനീസ് പ്രാക്തന ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലം കൂടിയാണ് സിഷുവാങ്ബന. ഡായ്, അഹ്ക, ലാഹു, ജിനുവോ, യി, യാവോ, ബുലാൻ തുടങ്ങി നിരവധി തദ്ദേശീയ ഗോത്രവിഭാഗങ്ങൾ ഇവിടെയുണ്ട്. ആകെ 8.80 ലക്ഷമാണ് കാടിനോട് ചേർന്ന് ജീവിക്കുന്ന ഇവരുടെ ആകെ ജനസംഖ്യ. തലമുറകളായി ഇവിടെ പാർക്കുന്ന ഇവർക്ക് സ്വാഭാവികമായും തനത് സംസ്ക്കാരവും ഭാഷയുമുണ്ട്. തൊട്ടയൽപക്കത്തുള്ള ലാവോസിലേയും മ്യാന്മറിലേയും തായ്ലാന്റിലേയും വിയറ്റ്നാമിലേയുമെല്ലാം സാംസ്ക്കാരിക കൊടുക്കൽ വാങ്ങലുകൾ ഇവിടെ കാണാം. അടുത്തിടെയായി വിനോദ സഞ്ചാരത്തിനും വലിയ തോതിൽ പ്രാധാന്യം ഈ മേഖലകളിൽ ലഭിക്കുന്നുണ്ട്.