സംസ്ഥാനത്ത് മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, സൗത്ത് റയില്‍വേ സ്റ്റേഷനു മുന്‍വശം, എംജി റോഡ്, മരട് ഭാഗങ്ങളില്‍ വെള്ളം കയറി. മരം വീണ് വൈപ്പിന്‍– മുനമ്പം സംസ്ഥാനപാതയിലെ ഗതാഗതം തടസപ്പെട്ടു. കൊട്ടാരക്കര പുലമണ്‍ തോട് കരകവിഞ്ഞു. കൃഷിയിടങ്ങളിലേക്ക് വെള്ളംകയറി. അരുവിക്കര ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകള്‍ ഉയര്‍ത്തി. കരമന, കിള്ളിയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വിഴിഞ്ഞത്തുനിന്ന് കടലില്‍ മീന്‍പിടിക്കാന്‍ പോയി കാണാതായ മൂന്നുപേരെ കണ്ടെത്തി. മീരാ സഹിബ്, അന്‍വര്‍, മുഹമ്മദ് ഹനീഫ എന്നിവരെ തമിഴ്നാട് തീരത്തുനിന്നാണ് കണ്ടെത്തിയത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom