രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കെതിരായ അസഭ്യവർഷം; ഒരാള്‍ അറസ്റ്റില്‍

രാജ്മോഹൻ ഉണ്ണിത്താൻ എം.പിയെ ട്രെയിനിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജൻ ഐങ്ങോത്തിനെയാണ് അറസ്റ്റ് ചെയ്തത്.

മാവേലി എക്‌സ്പ്രസ് ട്രെയിനിലെ എസി കംപാർട്ട്‌മെന്റിൽവെച്ച് മദ്യപിച്ചെത്തിയവർ എംപിയോട് മോശമായി പെരുമാറുകയായിരുന്നു. എംപി നൽകിയ പരാതിയിലാണ് അറസ്റ്റ്. മദ്യപിച്ചെത്തിയ ഇവർ തന്നെ ആക്രമിക്കണമെന്ന പ്രത്യേക ഉദ്ദേശ്യത്തോടെയാണ് ട്രെയിനിൽ കയറിയത് എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

Comments: 0

Your email address will not be published. Required fields are marked with *