Flash News

രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയ്‌ക്ക് നേരെ മദ്യപിച്ചെത്തിയവരുടെ അസഭ്യവർഷം

രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയ്‌ക്കെതിരെ മദ്യപിച്ചെത്തിയവർ മോശമായി പെരുമാറിയതായി പരാതി. മാവേലി എക്‌സ്പ്രസ് ട്രെയിനിലെ എസി കംപാർട്ട്‌മെന്റിൽ വെച്ചാണ് സംഭവം. എംപി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ട്രെയിനിൽ മദ്യപിച്ചെത്തിയ രണ്ട് പേർ എംപിയ്‌ക്ക് നേരെ അസഭ്യവർഷം നടത്തുകയായിരുന്നു.

മദ്യപിച്ചെത്തിയ ഇവർ തന്നെ ആക്രമിക്കണമെന്ന പ്രത്യേക ഉദ്ദേശ്യത്തോടെയാണ് ട്രെയിനിൽ കയറിയത് എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. കണ്ണൂർ ആർപിഎഫാണ് എംപിയുടെ പരാതിയെ തുടർന്ന് കേസെടുത്തത്.

Comments: 0

Your email address will not be published. Required fields are marked with *