Flash News

രാജസ്ഥാനിൽ എല്ലാ മന്ത്രിമാരും രാജിവച്ചു

രാജസ്ഥാനിൽ മന്ത്രിസഭാ പുനസംഘടന നാളെ നടക്കും. ഇതിനു മുന്നോടിയായി എല്ലാ മന്ത്രിമാരും ഇന്ന് രാജി വച്ചു. കോൺഗ്രസ് പി സി സി നാളെ യോഗം ചേരും. സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ നാളെ പുനസംഘടിപ്പിക്കുന്നത്. നിലവിലെ മന്ത്രിമാരില്‍ ഒരു വിഭാഗം തുടരുമ്പോള്‍ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയില്‍ നിന്നെത്തിയ എംഎല്‍എമാരില്‍ ചിലരെയും പുതിയതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. മന്ത്രിമാർ രാജി കത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൈമാറി. ഇന്ന് രാത്രിയോടെ പുതിയ മന്ത്രിമാരുടെ പട്ടിക പുറത്ത് വന്നേക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ നടക്കും. വൈകുന്നേരം നാല് മണിക്ക് ആണ് സത്യപ്രതിജ്ഞ. ഒരു വര്‍ഷത്തോളമായി മന്ത്രിസഭ പുനസംഘടന ആവശ്യപ്പെടുന്ന സച്ചിന്‍റ പൈലറ്റിന് അശ്വാസകരമാണ് ഹൈക്കമാന്‍റിന്‍റെ ഇടപെടലിനെ തുടർന്നുള്ള മന്ത്രിസഭാ പുനസംഘടന . ജാതി മത സമവാക്യങ്ങള്‍ പരിഗണിച്ച് മന്ത്രിസഭ പുനസംഘടന ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പൈലറ്റ് ഹൈക്കമാന്‍റിനെ ധരിപ്പിച്ചിരുന്നത്.

Comments: 0

Your email address will not be published. Required fields are marked with *