Flash News

കാറിടിച്ച് വഴിയാത്രികൻ ഗുരുതരാവസ്ഥയിൽ; ബോളിവുഡ് നടൻ രജത് ബേദിക്കെതിരെ കേസ്

കാറിടിച്ച്​ മാരകമായി പരിക്കേറ്റയളെ ആശുപത്രിയിലാക്കി കടന്ന്​ കളഞ്ഞ സംഭവത്തിൽ ബോളിവുഡ്​​ നടൻ രജത്​ ബേദിക്കെതിരെ കേസ്​. അന്ദേരിയിലുണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ രാജേഷ്​ ദൂതിനെ രജത്​ തന്നെയാണ്​ ആശുപത്രിയിലെത്തിച്ചത്​. ​തന്‍റെ കാറിടിച്ചാണ്​ രാജേഷിന്​ പരിക്കേറ്റതെന്ന്​ രജത്​ ആശുപത്രി അധികൃതരോട്​ തുറന്നുപറഞ്ഞിരുന്നു. രാജേഷിന്‍റെ നില ഗുരുതരമാണ്​. സഹായിക്കാമെന്ന്​ ഉറപ്പുപറഞ്ഞ രജത്​ അൽപസമയത്തിന്​ ശേഷം സ്​ഥലം വിട്ടതായി രാജേഷിന്‍റെ കുടുംബം ആരോപിച്ചു. ഐ.പി.സി, മോ​ട്ടോർ വാഹന നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ്​ നടനെതിരെ കേസ്​ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *