Flash News

വോട്ടിന് വേണ്ടി മോദി ഇന്ത്യയെ തോല്‍പ്പിച്ചു: രാകേഷ് ടികായത്ത്

ടി20 ടി20 ലോകകപ്പിൽ ഞായറാഴ്ച പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ തോറ്റതിന് കാരണം മോദി സർക്കാരാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. വോട്ട് കിട്ടുമെങ്കിൽ ഇന്ത്യയെ തോൽപ്പിക്കുന്നത് മോദി സർക്കാരിനെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ടികായത്ത് ആരോപിച്ചു. ടിക്കായത്തിന്റെ പ്രസ്താവന ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

താൻ മത്സരം കണ്ടിട്ടില്ലെന്നും എന്നാൽ ഇന്ത്യ തോൽക്കാൻ കാരണം മോദിയാണെന്ന് തന്റെ ഗ്രാമത്തിലുള്ളവർ പറയുന്നത് കേട്ടുവെന്നാണ് ടികായത്ത് പറയുന്നത്. ഇന്ത്യ തോറ്റാൽ ചിലർ പടക്കം പൊട്ടിക്കുകയും ചിലർ ഇന്ത്യൻ താരങ്ങളെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. ഗ്രാമവാസികളാണ് തന്നോട് ഇത് പറഞ്ഞതെന്നും ടികായത്ത് പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *