ഒളിച്ചിരുന്ന് പ്രണയിക്കാൻ ഞങ്ങളെ കിട്ടില്ല ;പ്രമുഖ നടി

തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് രാകുൽ പ്രീത് സിങ്. സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം നായിക മുഖമായ നടിയാണ് രാകുൽ പ്രീത്.നിരവധി ആരാധകരുള്ള രാകുൽ ഇപ്പോൾ തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയുമായി പ്രണയത്തിലാണ് രാകുൽ. ഇപ്പോള്‍ ജാക്കിയുമായുള്ള പ്രണയത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒളിച്ചുവയ്‌ക്കേണ്ടതായി ഒന്നുമില്ലെന്നാണ് രാകുല്‍ പറയുന്നത്.

‘ പ്രണയ ബന്ധം ഒളിച്ചുവെക്കേണ്ട ഒന്നാണോ? ഞങ്ങൾ രണ്ടുപേരും പ്രണയത്തിലാണ്. അത് തുറന്നു പറയാനും മടിയില്ല.നിങ്ങള്‍ ഒരാള്‍ക്കൊപ്പമാണെങ്കില്‍ പരസ്പരം ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുകയാണ് വേണ്ടത്. അത് നേരിടണം. ഏതൊക്കെ പ്രണയജോഡികളാണ് ഒളിച്ചിരിക്കുന്നതെന്നും ഓടുന്നതെന്നും നമുക്ക് എല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ രണ്ടുപേരും അത്തരത്തിലുള്ള ചിന്താഗതിയുള്ളവരല്ല.” – പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാകുൽ പ്രീത് സിങ് സംസാരിച്ചു.

നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. എന്നാൽ രാകുൽ പ്രീത് ഈ പ്രണയം എല്ലാവരോടും പറഞ്ഞു നടക്കാനും വാർത്തകളിൽ ഇടം നേടാനും താത്പര്യമില്ലെന്നും തുറന്നു പറഞ്ഞു. എന്റെ ജീവിതത്തിന്റെ ഭാഗമാണ് പ്രണയം. എന്റെ കുടുംബം പോലെ സ്പെഷ്യലാണെന്നും രാകുൽ പ്രീത് പറഞ്ഞു.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *