മൊഴി മാറ്റാൻ പരിശീലനം നൽകിയത് രാമൻപിള്ള നേരിട്ട്; കൂടുതൽ തെളിവുകൾ പുറത്ത്
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി മൊഴി അട്ടിമറിച്ചതിന്റെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്. ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ളയും അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നത്. പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനയച്ച കത്ത് സംബന്ധിച്ചാണ് സംഭാഷണം. പ്രോസിക്യൂഷന് കൊടുത്ത മൊഴി മാറ്റിപ്പറയേണ്ടത് എങ്ങനെ എന്ന് പഠിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു ദിലീപിന്റെ സഹോദരൻ അനൂപ്. ശബ്ദരേഖ ക്രൈംബ്രാഞ്ച് ഹൈക്കോടതിയ്ക്ക് കൈമാറി.കേസില്‍ വിചാരണ അട്ടിമറിച്ചതിന്റെ സുപ്രധാന തെളിവാണ് ശബ്ദരേഖയെന്ന് പ്രോസിക്യൂ ഷന് പറഞ്ഞു.പ്രോസിക്യൂഷൻ സാക്ഷിയായ ഒരാളെ എങ്ങനെ മൊഴി നൽകണമെന്ന് ദിലീപിന്റെ അഭിഭാഷകർ പറഞ്ഞു പഠിപ്പിക്കുന്നതാണ് തെളിവായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതുവഴി നടിയെ ആക്രമിച്ച കേസിനെ അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപിന്റെ ഭാഗത്തുനിന്ന് ഏതൊക്കെ വിധത്തിലുള്ള ശ്രമം ഉണ്ടായി എന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom