റംസാന്‍ പ്രണയത്തില്‍; ഉടൻ കല്യാണം; തുറന്നു പറഞ്ഞു താരം

ബിഗ് ബോസ് സീസൺ 3യിൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ മത്സരാർഥിയാണ് റംസാൻ. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ താരം മികച്ച ഒരു ഡാൻസർ കൂടിയാണെന്ന് തെളിയിച്ചിരുന്നു. ഇപ്പോഴിതാ റംസാന്റെ പ്രണയവും വിവാഹ വിശേഷങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അതിന് കാരണം റംസാൻ അടുത്തിടെ പങ്കു വച്ച ഒരു വീഡിയോയാണ്. നടിയും ഡി 4 ഡാൻസ് ഫെയിമുമായ സാനിയ ഇയ്യപ്പന്റെ ഒപ്പമുള്ള ഡാൻസ് വീഡിയോ ആണ് റംസാൻ പങ്കിട്ടിരിക്കുന്നത്. ഇരുവരും ഡി 4 ഡാൻസിൽ ൽ മികച്ച പ്രകടനം കാഴ്ചവച്ചവർ ആണ്. വീണ്ടും ഇരുവരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും. ഇതിന് പിന്നാലെ റംസാൻ പ്രണയത്തിലാണെന്നും വിവാഹം ഉടൻ എന്ന തരത്തിലും വാർത്തകൾ പരന്നു.

എന്നാൽ ഈ ഗോസിപ്പുകളോട് താരം പ്രതികരിച്ചിട്ടില്ല. എന്നാൽ വീഡിയോയ്ക്ക് നിരവധി കമന്റുകളുമായി ആരാധകർ എത്തുന്നുണ്ട്. ഓ അപ്പോൾ ഇതിന്റെ തിരക്കിൽ ആയിരുന്നു അല്ലെ, അതാണ് ബിഗ് ബോസ് ടീമിനൊപ്പം കാണാൻ കഴിയാഞ്ഞത് എന്നും ആരാധകർ പറയുന്നു.ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സാനിയ ഇയ്യപ്പൻ. പിന്നീട് ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരവുമായി മാറുകയാണ് ഇപ്പോൾ സാനിയ. ബിഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു റംസാൻ. ബിഗ് ബോസ് മൂന്നാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു റംസാൻ. എങ്കിലും കൃത്യമായ ഗെയിം പ്ലാനോടെയാണ് താരം ഷോയിൽ നിന്നത്.

Comments: 0

Your email address will not be published. Required fields are marked with *