ഐ ലവ് യുയെന്ന് ആരാധിക, കണ്ണിറുക്കി കാണിച്ച് രൺബീർ
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് രൺബീർ കപൂർ. കഴിഞ്ഞിടയ്ക്കാണ് ആലിയ ഭട്ടിനെ രൺബീർ വിവാഹം ചെയ്തത്. താര വിവാഹം ബോളിവുഡ് സിനിമ ലോകം ആഘോഷിച്ചിരുന്നു. ഇപ്പോളിതാ ദുബായിൽ നടന്ന സെലിബ്രിറ്റി ഫുട്ബോളിൽ എത്തിയ രൺബീർ കപൂറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മത്സരത്തിനായി സഹകളിക്കാർക്കൊപ്പം രൺബീർ മൈതാനത്തേക്കിറങ്ങിയപ്പോൾ നാടകീയ സംഭവങ്ങൾക്കും സ്റ്റേഡിയം സാക്ഷിയായി.
രൺബീറിനെ തൊട്ടടുത്ത് കണ്ട ആരാധികമാരിൽ ഒരാൾ നിയന്ത്രണം വിട്ട് ഐ ലവ് യു രൺബീർ എന്ന് ഉറക്കെ വിളിച്ചു പറയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി. ഇത് കേട്ട് തിരിഞ്ഞു നോക്കുന്ന താരം ശബ്ദത്തിന്റെ ഉടമയ്ക്കു നേരെ കണ്ണിറുക്കുകയും ചിരിക്കുന്നതും വീഡിയോയിൽ കാണാം. മത്സരശേഷം തിരികെ വന്ന താരം ലൈനിൽ നിന്ന് മാറി ആരാധകരുടെ അടുത്തെത്തുകയും കൈ നൽകുകയും ഓട്ടോഗ്രാഫ് കൊടുക്കുകയും ചെയ്തു. ഈ വീഡിയോയും ആരാധകർ ഏറ്റെടുത്തു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom