ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹത്തോട് ലൈംഗികാതിക്രമം

ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹത്തോട് ലൈംഗികാതിക്രമം

സ്ത്രീയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് ലൈംഗികാതിക്രമം. സംഭവത്തിൽ 25 കാരനായ കൺസ്ട്രക്ഷൻ സൂപ്പർവൈസർ അറസ്റ്റിലായി. തെലങ്കാനയിലെ ചൌട്ടുപ്പാൽ ടൗണിലാണ് ദാരുണമായ സംഭവം നടന്നത്. ബലാത്സംഗം ചെയ്തതിന് ശേഷം ഇയാൾ സ്ത്രീയെ മർദ്ദിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹത്തെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ഭർത്താവ് അടുത്തുള്ള കോളേജിൽ വാച്ച്മാനായി ജോലി ചെയ്യുമ്പോൾ സ്ത്രീ മണിക്കൂറുകളോളം തനിച്ചായിരിക്കുമെന്ന് മനസ്സിലാക്കിയ പ്രതി മെയ് 9 തിങ്കളാഴ്ച ഇവർ താമസിക്കുന്ന സ്ഥലത്ത് കയറി ചെന്ന് സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. പിന്നാലെ സ്ത്രീയെ മർദ്ദിച്ച് കൊലപ്പെടുത്തി. മൃതദേഹം ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് ചൗതുപ്പൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (എസിപി) ഉദയ് റെഡ്ഡി പറഞ്ഞു. അതിന് ശേഷം പ്രതി സ്ത്രീയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. മോഷ്ടിച്ച ആഭരണങ്ങൾ ഇയാളുടെ കൈയിൽ നിന്ന് കണ്ടെടുത്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *