200 വർഷങ്ങൾക്ക് മുന്‍പുള്ള സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അപൂർവ്വ പേപ്പർ പകർപ്പ് കണ്ടെത്തി

രണ്ടു പതിറ്റാണ്ടോളമുള്ള പഠനത്തിനും വിശകലനത്തിനും ശേഷം ഫിലാഡൽഫിയയിലെ ഗവേഷകർ 19ആം നൂറ്റാണ്ടിലെ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വളരെ അപൂർവ്വമായ ഒരു പകർപ്പ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. 2002ൽ അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയുടെ ആർക്കൈവുകളിൽ ഇത് കണ്ടെത്തിയെങ്കിലും ഇപ്പോഴാണ് പകർപ്പ് അംഗീകരിക്കപ്പെടുന്നത്.

1842ൽ ഡാനിയൽ വെബ്‌സ്റ്റർ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് പുരാവസ്തു വിഭാഗത്തിന് ഇത് സമ്മാനിച്ചുവെങ്കിലും ഇത് കൃത്രിമമായി നിർമ്മിച്ചെടുത്തതാണ് എന്ന പേരിൽ തഴയപ്പെടുകയായിരുന്നുവെന്ന് ഫിലാഡൽഫിയ ഇൻക്വയറർ അഭിപ്രായപ്പെടുന്നു.

1820ൽ ജോൺ ക്വിൻസി, ആഡംസ് വില്യം സ്റ്റോണിനെ യഥാർത്ഥ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഒപ്പോടുകൂടിയ പകർപ്പുകൾ നിർമ്മിക്കാൻ നിയോഗിച്ചു. കല്ലിലും മൃഗങ്ങളുടെ തൊലിയിലും പിന്നീട് പേപ്പറുകളിലുമായി അന്ന് നിർമ്മിക്കപ്പെട്ട പകർപ്പുകളിൽ ഒന്നാണ് ഇപ്പോൾ കണ്ടെത്തിയത്.

നിരവധി ചരിത്രകാരന്മാരുടെ കൈയിലൂടെ പോയതിനു ശേഷമാണ് പകർപ്പ് യഥാർത്ഥത്തിൽ ഉള്ളതാണെന്നും അപൂർവമാണെന്നും കണ്ടെത്തിയത്. ഇത് ചരിത്രപഠനത്തിന് ഒരു മുതൽക്കൂട്ടാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

Comments: 0

Your email address will not be published. Required fields are marked with *