Flash News

റാഷിദ് ഖാന്‍ അഫ്ഗാനിസ്താൻ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു; നബി പുതിയ ക്യാപ്റ്റന്‍

അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് റാഷിദ് ഖാൻ. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ച ടീമിൽ അതൃപ്തി അറിയിച്ചാണ് താരത്തിന്റെ രാജി. റാഷിദ് ഖാന്റെ രാജിക്ക് മിനിറ്റുകൾക്ക് മുമ്പാണ് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.

”ക്യാപ്റ്റനും രാജ്യത്തെ ഉത്തരവാദിത്തമുള്ള വ്യക്തിയുമെന്ന നിലയിൽ, ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനുള്ള അവകാശം എനിക്കുണ്ട്. എ.സി.ബി മീഡിയ പ്രഖ്യാപിച്ച ടീമിനായി സെലക്ഷൻ കമ്മിറ്റിയും അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡും (എ.സി.ബി) എന്റെ സമ്മതം വാങ്ങിയിട്ടില്ല. ഇതിനാൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ഞാൻ തീരുമാനിക്കുന്നു.” റാഷിദ് ഖാൻ വ്യക്തമാക്കി.

റാഷിദിൻ്റെ രാജിക്ക് പിന്നാലെ മുഹമ്മദ് നബിയെ അഫ്ഗാൻ ക്യാപ്റ്റൻ ആയി നിയമിച്ചു. ഈ വർഷം ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യു.എഇ.യിലാണ് ലോകകപ്പ്.

Comments: 0

Your email address will not be published. Required fields are marked with *