അയാൾ മരിച്ചത് താൻ കാരണം ആണ് എന്ന് പറഞ്ഞ് ആളുകൾ വളഞ്ഞു: പ്രമുഖ നടി
കോമഡി ഷോകളിലൂടെ കൂടുതൽ ശ്രദ്ധേയമായ അഭിനേത്രിയാണ് രശ്മി അനിൽ. ഇപ്പോളിതാ തനിക്കുണ്ടായ ഒരു മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടി. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഒരിക്കൽ ഭർത്താവിനൊപ്പം ഒരു കല്യാണത്തിന് പോയി. ഇതിനിടയിൽ ഇതിൽ ചില ആളുകൾ വന്നു. തന്നെ ചൂണ്ടി കാണിച്ചിട്ട് ഭർത്താവിനോട് അവർ പറഞ്ഞു. ഇയാളുടെ ഭാര്യ കാരണമാണ് അയാൾ മരിച്ചത് എന്ന്. പനിക്ക് അത് വലിയ ഷോക്ക് ആയി പോയി. തൻറെ സ്കിറ്റ് കണ്ടു ചിരിച്ചു ചിരിച്ചു മരിച്ചു എന്നാണ് അവർ പറഞ്ഞത്.
ടിവിയിൽ സ്കിറ്റ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അയാൾ ചിരിക്കാൻ തുടങ്ങിയത്രേ. ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെ ആയി മരിച്ചു എന്നാണ് തന്നോട് അവർ പറഞ്ഞത്. അതോടെ ആളുകളൊക്കെ തൻറെ ചുറ്റുംകൂടി. ചിലർക്ക് കൗതുകമായി. വേറെ ചിലർ ഫോട്ടോ എടുക്കാൻ മത്സരിക്കുകയാണ്.സത്യം പറഞ്ഞാൽ ആ കല്യാണവീട്ടിൽ നിൽക്കണോ പോണോ എന്ന അവസ്ഥയായി പോയി തനിക്ക്. എല്ലാവർക്കും നമ്മളെ ഇഷ്ടമാണ് എന്നറിയുമ്പോൾ സന്തോഷമുണ്ട്. കാരണം അതൊരു വലിയ കാര്യം ആണല്ലോ. പ്രത്യേകിച്ച് പ്രായമായവർ ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോൾ സന്തോഷം ആണ് എന്ന് താരം വ്യക്തമാക്കി.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom