Flash News
ലോക സിനിമയിലെ മലയാളി വിസ്മയമായ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ഇനി സംവിധായക വേഷത്തിലെത്തും. 'ഒറ്റ' എന്ന ചിത്രത്തിലൂടെയാണ് റസൂൽ പൂക്കുട്ടി സംവിധായകനായി എത്തുന്നത്.

സംവിധായക കുപ്പായത്തിൽ റസൂൽ പൂക്കുട്ടി

ലോക സിനിമയിലെ മലയാളി വിസ്മയമായ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ഇനി സംവിധായക വേഷത്തിലെത്തും. ‘ഒറ്റ’ എന്ന ചിത്രത്തിലൂടെയാണ് റസൂൽ പൂക്കുട്ടി സംവിധായകനായി എത്തുന്നത്. മുൻ നിരയിലെ യുവ നായകന്മാരിൽ ആസിഫ് അലി, അർജുൻ അശോകൻ എന്നിവർ നായകന്മാരായി എത്തുന്നു ചിത്രത്തിൽ സത്യരാജ്, ശോഭന, രോഹിണി, ഇന്ദ്രൻസ്, ആദിൽ ഹുസൈൻ, ദിവ്യ ദത്ത, ജാഫർ ഇടുക്കി തുടങ്ങിയവരും അഭിനയിക്കുന്നു.

മലയാളത്തിലെ മുന്‍കാല നായിക ജലജയുടെ മകള്‍ ദേവി നായര്‍ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു. റസൂൽ പൂക്കുട്ടിയുടെ സഹോദരൻ ബൈജു പൂക്കുട്ടിയും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരിഹരന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഫിനിഷ് സംഗീതജ്ഞൻ ട്യോമസ് കണ്ടേലിലെൻ ഒറ്റയുടെ ഭാഗമാകുന്നുണ്ട്.ഛായാഗ്രഹണം -അരുൺ വർമ്മ, പ്രൊഡക്‌ഷൻ ഡിസൈനർ- സുനിൽ ബാബു, എഡിറ്റർ- സിയാൻ ശ്രീകാന്ത്.

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *