ക്യാമറ ഓണാക്കി ഫോൺ നിലത്തുവച്ചു; സൈക്കിളില്‍ കാറ്റടിക്കാൻ ആവശ്യപ്പെട്ടു; നാടൻ പാട്ട് കലാകാരൻ കുടുങ്ങിയത് എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ധീരതയിൽ

അശ്ലീല ചിത്രം പകർത്തിയ നാടൻ പാട്ട് കലാകാരനെ കുടുക്കിയത് ഒരു എട്ടാം ക്ലാസുകാരിയുടെ ബുദ്ധിയാണ്.
സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യം ഫോണിൽ പകർത്തിയതിനാണ് നാടൻപാട്ട് കലാകാരൻ പിടിയിലായത്. നായത്തോട് പതിക്കക്കുടി രതീഷ് ചന്ദ്രനാണ് (40) അറസ്റ്റിലായത്. സൈക്കിളിനു പഞ്ചർ ഒട്ടിക്കുന്നതിനിടയിൽ ഇയാൾ പെൺകുട്ടിയോടു പമ്പിലൂടെ കാറ്റ് അടിച്ചു കൊടുക്കാൻ ആവശ്യപ്പെട്ട. ഇതിനിടെ ഇയാൾ പമ്പിനു സമീപം നിലത്ത് മൊബൈൽ ഫോൺ വീഡിയോ ഓണാക്കി വച്ചിരുന്നു. അവിടെയുണ്ടായിരുന്ന മറ്റു പെൺകുട്ടികളോടും കാറ്റടിച്ചു കൊടുക്കാൻ ഇയാൾ ആവശ്യപ്പെട്ടു.

സംശയം തോന്നിയ പെൺകുട്ടി താഴെ നിന്നു മൊബൈൽ ഫോൺ എടുത്തപ്പോൾ ഇയാൾ ഇതു കൈക്കലാക്കാൻ‍ ശ്രമിച്ചു. തുടർന്ന് ഇരുവരും തമ്മിൽ മൽപ്പിടുത്തമായി. ഇയാളെ ചവിട്ടി വീഴ്ത്തി പെൺകുട്ടി മതിൽ ചാടി കടന്നു പിതാവിനെ ഫോൺ ഏൽപ്പിച്ചു വിവരം പറഞ്ഞു. പിതാവ് ഫോൺ പരിശോധിച്ചപ്പോഴാണു ഫോണിലെ കള്ളത്തരം കണ്ടെത്തിയത്.മൊബൈൽ ഫോൺ തിരികെ കിട്ടാൻ ഇയാൾ വാക്കേറ്റം നടത്തുന്നതിനിടെ നാട്ടുകാർ കൂടി.

പൊലീസെത്തി ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പഞ്ചറൊട്ടിക്കുന്നതിന്റെ മറവിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്താനുള്ള ശ്രമം ഇയാൾ നേരത്തെയും നടത്തിയിട്ടുണ്ടെന്നു കണ്ടെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പല വിഡിയോകളും ഇയാളുടെ മൊബൈലിൽ ഉണ്ടായിരുന്നു. നെടുമ്പാശേരി പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *