സ്വർണം ലക്ഷ്യമിട്ട് രവി കുമാർ; ഫൈനൽ 4: 20ന്

ഒളിമ്പിക് ഗുസ്‌തിയിൽ പുരുഷന്‍മാരുടെ 57 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ രവി കുമാര്‍ ദഹിയ ഫൈനൽ മത്സരത്തിന് ഇന്നിറങ്ങും. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ സാവൂർ ഉഗുവേവ് ആണ് എതിരാളി. ജയിച്ചാൽ രവി കുമാറിന് സ്വർണം ലഭിക്കും. തോറ്റാൽ വെള്ളി മെഡൽ ഉറപ്പിക്കാം. സെമിയില്‍ കസാഖ് താരം സനായേവിനെ അവസാന നിമിഷങ്ങളിലെ വമ്പന്‍ തിരിച്ചുവരവിനൊടുവില്‍ തോൽപ്പിച്ചാണ് രവി കുമാർ ഫൈനലിൽ എത്തിയത്. ഇന്ന് വൈകിട്ട് ഇന്ത്യന്‍സമയം 4.20നാണ് ഫൈനൽ.

Comments: 0

Your email address will not be published. Required fields are marked with *