Flash News

ക്വാറിയില്‍ നിന്ന് നിരോധിത വെടിമരുന്ന് പിടികൂടി

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറ ക്വാറിയില്‍ നിന്ന് നിരോധിത വെടിമരുന്ന് പിടികൂടി. 75 ജലാറ്റിന്‍ സ്റ്റിക്ക്, 20 കിലോയുടെ അഞ്ച് ചാക്ക് അമോണിയം നൈട്രേറ്റ് എന്നിവയാണ് പിടികൂടിയത്. ക്വാറിയുടെ തൊട്ടടുത്ത് സുരക്ഷിതമല്ലാത്ത വീട്ടിലായിരുന്നു വെടി മരുന്നുകള്‍ സൂക്ഷിച്ചിരുന്നത്.

റൂറല്‍ എസ് പി ശ്രീനിവാസ് ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവമ്പാടി സ്റ്റേഷന്‍ ഓഫീസര്‍ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വെടി മരുന്നുകള്‍ പിടികൂടിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Comments: 0

Your email address will not be published. Required fields are marked with *