റിയല്‍മീക്ക് വന്‍ ഓഫര്‍..!! ഈ ഡീല്‍ ഒന്നു പരീക്ഷിക്കൂ

റിയല്‍മീക്ക് വന്‍ ഓഫര്‍..!! ഈ ഡീല്‍ ഒന്നു പരീക്ഷിക്കൂ

റിയൽമീയുടെ പ്രീമിയം ഫോണായ റിയല്‍മീ ജിടി നിയോ 2ന് വമ്പൻ ഓഫർ. ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബചത് ധമാല്‍ വില്‍പ്പനയില്‍ 3,000 രൂപയാണ് ഫോണിന് കിഴിവുള്ളത്. സ്നാപ്ഡ്രാഗണ്‍ 870 പ്രോസസര്‍-പവേര്‍ഡ് ഫോണിന്റെ വില അടിസ്ഥാന മോഡലിന് 28,999 രൂപയായി ഇതോടെ കുറഞ്ഞു. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഈ മോഡലിന്റെ ലോഞ്ച് വില 31,999 രൂപയാണ്. അതുപോലെ, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 35,999 രൂപയ്ക്ക് പകരം 32,999 രൂപയാകും. നിയോ ഗ്രീന്‍, നിയോ ബ്ലൂ, നിയോ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് റിയല്‍മീ ജിടി നിയോ 2 വരുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച ഫോണുകളുടെ പട്ടികയില്‍ വന്ന ഫോണ്‍ ആണിത്. ഗെയിമുകളിലെ പ്രകടനത്തിലും വീഡിയോകൾ കാണുന്നതിലും ഫോണ്‍ അതിശയകരമായ പ്രകടനം പുറത്തെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മികച്ച ക്യാമറയും, ബാറ്ററി ബാക്കപ്പുമാണ് ഫോണിന്റെ എടുത്ത് പറയാവുന്ന സവിശേഷതകൾ.

Comments: 0

Your email address will not be published. Required fields are marked with *